Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SBI

എ​​സ്ബിഐ​​യി​​ൽ 1500 പ്രൊ​​ബേ​​ഷ​​ണ​​റി ഓ​​ഫീ​​സ​​ർ

സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ പ്രൊ ​​ബേ​​ഷ​​ണ​​റി ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ തി​​ര ഞ്ഞെ​​ടു​​പ്പി​​നാ​​യു​​ള്ള വി​​ജ്ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 1500 ഒ​​ഴി​​വു​​ണ്ട്. ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കാ​​ണ് അ​​വ​​സ​​രം. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യു​​ള്ള പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ 2026 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ക്കും. കേ​​ര​​ള​​ത്തി​​ൽ പ​​ത്ത് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ടാ​​വും. ശ​​മ്പ​​ള സ്കെ​​യി​​ൽ: 48,480-85,920 രൂ​​പ.

യോ​​ഗ്യ​​ത: ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ നേ​​ടി​​യ ബി​​രു​​ദ​​മാ​​ണ് യോ​​ഗ്യ​​ത. അ​​വ​​സാ​​ന​​വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും 30.09.2026-ന​​കം പാ​​സാ​​യ​​തി​ന്‍റെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് അ​​ഭി​​മു​​ഖ​​സ​​മ​​യ​​ത്ത് ഹാ​​ജ​​രാ​​ക്കാ​​മെ​​ന്ന വ്യ​​വ​​സ്ഥ​​യോ​​ടെ അ​​പേ​​ക്ഷി​​ക്കാം. മെ​​ഡി​​ക്ക​​ൽ, എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, സി.​​എ., കോ​​സ്റ്റ് അ​​ക്കൗ​​ണ്ട​​ന്‍റ് യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​യം: 2026 ഏ​​പ്രി​​ൽ 1ന് 21-30 ​​വ​​യ​​സാ​​ണ് പ്രാ​​യ​​പ​​രി​​ധി. ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ എ​​സ് സി., ​​എ​​സ്.​​ടി. വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ​​യും ഒ.​​ബി.​സി. (എ​​ൻ​​സി​എ​​ൽ.) വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ​​യും ഇ​​ള​​വു​​ണ്ട്. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് ജ​​ന​​റ​​ൽ -10 വ​​ർ​​ഷം, എ​​സ്.​​സി., എ​​സ്‌.​​ടി.-15 വ​​ർ​​ഷം, ഒ.​​ബി.​​സി.-13 വ​​ർ​​ഷം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വ​​യ​​സി​​ള​​വ്. വി​​മു​​ക്ത​​ഭ​​ട​​ന്മാ​​ർ​​ക്ക് നി​​യ​​മാ​​നു​​സൃ​​ത ഇ​​ള​​വ് ല​​ഭി​​ക്കും.

അ​​പേ​​ക്ഷാ​​ഫീ​​സ്: 750 രൂ​​പ​​യാ​​ണ് ഫീ​​സ് (എ​​സ്.​​സി, എ​​സ്. ടി. ​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും ഭി​​ന്ന​​ശേ​​ഷിക്കാ​​ർ​​ക്കും ബാ​​ധ​​ക​​മ​​ല്ല). തെ​​ര​​ഞ്ഞെ​​ടു​​പ്പ്: പ്ര​​ിലി​​മി​​ന​​റി, മെ​​യി​​ൻ പ​​രീ​​ക്ഷ​​ക​​ളും സൈ​​ക്കോ​മെ​​ട്രി​​ക് ടെ​​സ്റ്റ്, ഗ്രൂ​​പ്പ് എ​​ക്സ​​ർ​​സൈ​​സ്, അ​​ഭി​​മു​​ഖം എ​​ന്നി​​വ ന​​ട​​ത്തി യാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ ര​​ണ്ടു​​ല​​ക്ഷം രൂ​​പ​​യു​​ടെ സ​​ർ​​വീ​​സ് ബോ​​ണ്ട് സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ​​രീ​​ക്ഷ: പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ ഒ​​ബ്ജ​​ക്ടീ​​വ് മാ​​തൃ​​ക​​യി​​ൽ ഓ​​ൺ​​ലൈ​​നാ​​യാ​​ണ് ന​​ട​​ത്തു​​ക. ഒ​​രു​​മ​​ണി​​ക്കൂ​​റാ​​യി​​രി​​ക്കും സ​​മ​​യം. നൂ​​റ് ചോ​​ദ്യ​​ങ്ങളു​​ണ്ടാ​​വും. ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ്, ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ് ആ​​പ്റ്റി​​റ്റ്യൂ​​ഡ്, റീ​​സ​​ണിം​​ഗ് എ​​ബി​​ലി​​റ്റി എ​​ന്നി​​വ​​യാ​​ണ് വി​​ഷ​​യ​​ങ്ങ​​ൾ. പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വി​ന്‍റെ പ​​ത്തി​​ര​​ട്ടി പേ​​രെ​​യാ​​ണ് മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ലേ​​ക്ക് ഷോ​​ർ​​ട്ട് ലി​​സ്റ്റ് ചെ​​യ്യു​​ക.

മെ​​യി​​ൻ പ​​രീ​​ക്ഷ ഓ​​ൺ​​ലൈ​​നാ​​യി ന​​ട​​ത്തും. 230 മാ​​ർ​​ക്കി​​നാ​​യി​​രി​​ക്കും പ​​രീ​​ക്ഷ. ഇ​​തി​​ൽ 200 മാ​​ർ​​ക്കി​​ന് ഒ​​ബ്ജ‌​​ക്ടീ​​വ് മാ​​തൃ​​ക​​യി​​ലു​​ള്ള ചോ​​ദ്യ ങ്ങ​​ളും 30 മാ​​ർ​​ക്കി​​ന് ഡി​​സ്ക്രി​​പ്റ്റീ​​വ് മാ​​തൃ​​ക​​യി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളു​​മാ​​ണുണ്ടാ​​വു​​ക. മൂ​​ന്ന​​ര​​മ​​ണി​​ക്കൂ​​റാ​​ണ് പ​​രി ക്ഷാ​​സ​​മ​​യം. റീ​​സ​​ണി​​ംഗ് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​ർ ആ​​പ്റ്റി​​റ്റ്യൂ​​ഡ്, ഡേ​​റ്റാ അ​​നാ​​ലി​​സി​​സ് ആ​​ൻ​​ഡ് ഇ​​ന്‍റർ​​പ്രട്ടേഷ​​ൻ, ജ​​ന​​റ​​ൽ അ​​വെ​​യ​​ർ​​ന​​സ്/​​ഇ​​ക്കോ​​ണ​​മി/ ബാ​​ങ്കിം​​ഗ് നോ​​ള​​ജ്, ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് എ​​ന്നി​​വ​​യാ​​യി​​രി​​ക്കും വി​​ഷ​​യ​​ങ്ങ​​ൾ.

പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ: പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ​​യ്ക്ക് കേ​​ര​​ള​​ത്തി​​ൽ ആ​​ല​​പ്പു​​ഴ, ക​​ണ്ണൂ​​ർ, എ​​റ​​ണാ​​കു​​ളം, കൊ​​ല്ലം, കോ​​ട്ട​​യം, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും മെ​​യി​​ൻ പ​​രീ​​ക്ഷ​​യ്ക്ക് എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​​പു​​രം, തൃ​​ശൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും കേ​​ന്ദ്ര​​മു​​ണ്ടാ​​വും. ല​​ക്ഷ​​ദ്വീ​​പി​​ലെ ക​​വ​​ര​​ത്തി​​യി​​ൽ പ്രി​​ലി​​മി​​ന​​റി, മെ​​യി​​ൻ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് കേ​​ന്ദ്ര​​മു​​ണ്ട്.

അ​​പേ​​ക്ഷ: ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. ഫോ​​ട്ടോ, ഒ​​പ്പ്, വി​​ര​​ല​​ട​​യാ​​ളം, സ്വ​​ന്തം കൈ​​പ്പ​​ട​​യി​​ലെ​​ഴു​​തി​​യ പ്ര​​സ്താ​​വ​​ന എ​​ന്നി​​വ വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ നി​​ർ​​ദേ​​ശി​​ച്ചി ട്ടു​​ള്ള മാ​​തൃ​​ക​​യി​​ൽ അ​​പേ​​ക്ഷ​​യോടൊ​​പ്പം അപ്‌ലോഡ് ചെ​​യ്യ​​ണം.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ വി​​ജ്ഞാ​​പ​​നം https://sbi.bank.in/web/careers/current-openings-ല​​ഭി​​ക്കും. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: ജൂ​​ലൈ 8.

WEBSITE: https://sbi.bank.in.

Latest News

Corehub Up